സൗദി: 9 മരണം; 1197 പേർക്ക് കൂടി COVID-19

Update

സൗദി അറേബ്യയിൽ 1197 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 16299 ആയി.

ഇന്ന് മക്കയിൽ 364 പേർക്കും, മദീനയിൽ 120 പേർക്കും, ജിദ്ദയിൽ 271 പേർക്കും, റിയാദിൽ 170 പേർക്കും, ദമ്മാമിൽ 43 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 166 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 2215 പേർക്കാണ് സൗദിയിൽ COVID-19 ഭേദമായിട്ടുള്ളത്.

COVID-19 നെത്തുടർന്ന് ചികിത്സയിലിരുന്ന 9 പേർ കൂടി മരണമടഞ്ഞതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 136 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.