ദിനം പ്രതി 53000 COVID-19 ടെസ്റ്റുകൾ നടത്താൻ രാജ്യത്തെ ലാബുകൾ സജ്ജമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്തെ ലബോറട്ടറികളിലെ പ്രതിദിനം നടത്താവുന്ന COVID-19 ടെസ്റ്റുകളുടെ ശേഷി, ഇരട്ടിയായി വർദ്ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദിനം തോറും 53000-ത്തിൽ പരം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തുന്നതിന് ഈ ലാബുകളിൽ സൗകര്യമുണ്ട്.

കൊറോണ വൈറസ് മഹാമാരിയുടെ ആദ്യ നാളുകളിൽ, സൗദിയിൽ ദിനവും 1000-ത്തിൽ താഴെ പരിശോധനകളാണ് നടത്താൻ കഴിഞ്ഞിരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് മുൻകൂട്ടി കാണാൻ കഴിഞ്ഞതിനാൽ, ഈ വിടവ് വളരെ പെട്ടന്ന് തന്നെ മറികടക്കാൻ കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ മുൻകൂട്ടി സ്വീകരിക്കാൻ കഴിഞ്ഞതിനാൽ രോഗവ്യാപനത്തിന്റെ വേഗത നിയന്ത്രിക്കാനായതായും, അതിലൂടെ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും, പരിശോധനാ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ സമയം ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ജൂലൈ 4-ലെ കണക്കനുസരിച്ച് സൗദിയിൽ ഇതുവരെ 205929 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 143256 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.