രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ 2022 നവംബർ 29, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 നവംബർ 26-നാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം നവംബർ 29, 30 ദിനങ്ങളിൽ രാജ്യത്തിന്റെ 6 മേഖലകളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മക്ക, മദീന, തബൂക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ജാഗ്രത പുലർത്താനും കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.