ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. MHRSD ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്.