സൗദി നാഷണൽ ഡേ: പൊതു, സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

featured GCC News

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 18-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) ഔദ്യോഗിക വക്താവ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിൻറെ തൊണ്ണൂറ്റിഅഞ്ചാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 23, ചൊവാഴ്ച സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. വിദ്യാലയങ്ങൾക്കും, ബാങ്കുകൾക്കും ഈ അവധി ബാധകമാണ്.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്.