ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. സെപ്റ്റംബർ 14-ന് MHRSD ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മാദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്.
91-മത്തെ സൗദി ദേശീയ ദിനമാണ് 2021-ൽ ആഘോഷിക്കുന്നത്. ‘സൗദി നമ്മളുടെ വീടാണ്’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ സൗദി നാഷണൽ ഡേ ആചരിക്കുന്നതെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചിട്ടുണ്ട്.
സൗദി വിഷൻ 2030-യുടെ ആശയങ്ങൾക്കനുസൃതമായാണ് 91-മത് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള വർണ്ണാലങ്കാരങ്ങൾക്ക് GEA രൂപം നൽകിയിരിക്കുന്നത്. https://nd.gea.gov.sa/ എന്ന വിലാസത്തിൽ GEA ഈ ആശയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
Cover Photo: Saudi Press Agency. (Fireworks from the 89th National Day.)