രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 20-ന് വൈകീട്ടാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ‘Tawakkalna’, ‘Sehhati’ ആപ്പുകളിലൂടെ ബൂസ്റ്റർ ഡോസിനായുള്ള മുൻകൂർ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.
രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു.