സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

featured GCC News

2025 ഏപ്രിൽ 29 മുതൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025 ഏപ്രിൽ 13-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

എല്ലാതരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.

ഏപ്രിൽ 29 മുതൽ മക്കയിലേക്ക് ഹജ്ജ് വിസകളിലുളളവർക്ക് മാത്രമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സാധുതയുള്ള പെർമിറ്റില്ലാത്ത പ്രവാസികൾക്ക് ഏപ്രിൽ 23-ന് ശേഷം മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

മക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റെസിഡെൻസിയുള്ള വ്യക്തികൾക്കും, ഹജ്ജുമായി ബന്ധപ്പെട്ട് മക്കയിൽ തൊഴിലെടുക്കുന്നതിന് ഔദ്യോഗിക അനുമതിയുള്ള വ്യക്തികൾക്കും മാത്രമാണ് ഇത്തരം എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നത്. ഇത്തരം പെർമിറ്റുകൾക്കുള്ള അപേക്ഷകൾ അബ്‌ഷെർ അല്ലെങ്കിൽ മുഖീം സംവിധാനത്തിലൂടെ നൽകാവുന്നതാണ്.