രാജ്യത്തെ ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബർ 25-ന് റിയാദിൽ വെച്ച് നടന്ന ഒരു ചർച്ചായോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്വകാര്യവത്കരണ നടപടികളുമായി ബന്ധപ്പെട്ട ദേശീയ നയത്തിന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ ഏതാണ്ട് നൂറ്റിയറുപതോളം പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യ മേഖലയുടെ സമ്പൂർണ്ണമായ സ്വകാര്യവത്കരണം ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആരോഗ്യ മേഖലയിലെ റേഡിയോളോജി പോലുള്ള ഏതാനം വിഭാഗങ്ങൾ സ്വകാര്യവത്‌കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സ്വകാര്യവത്കരണ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Cover Image: Saudi Finance Minister. File Image. Saudi Press Agency.