സൗദി അറേബ്യ: നാഗരിക പൈതൃകം നശിപ്പിക്കുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും

GCC News

രാജ്യത്തെ നാഗരിക പൈതൃകം, പുരാതനമായ നിർമ്മിതികൾ എന്നിവ നശിപ്പിക്കുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഒരു വർഷം തടവ്, ഒരു ലക്ഷം റിയാൽ വരെയുള്ള പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം പൗരാണിക നിർമ്മിതികളുടെയും, അടയാളങ്ങളുടെയും മുകളിൽ എഴുതുക, വരയ്ക്കുക, ചിത്രപ്പണികൾ ചെയ്യുക, കോറിവരയ്ക്കുക, തീവെക്കുക തുടങ്ങിയ പ്രവർത്തികളും, ഇവയുടെ മേൽ പരസ്യം പതിക്കുന്നതും നിയമലംഘനമായി കണക്കാക്കുന്നതാണ്.