സൗദി: അനധികൃതമായി കരിമരുന്ന് വിൽക്കുന്നതും, കടത്തുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം വസ്തുക്കൾ അനധികൃതമായി കടത്തുന്നതും, വ്യാപാരം ചെയ്യുന്നതും, ഉത്പാദിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സൗദിയിലെ എക്സ്പ്ലോസീവ്സ് ആൻഡ് ഫയർവർക്സ് നിയമങ്ങൾ പ്രകാരമുള്ള തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് ആറ് മാസം വരെ തടവും, പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

തോക്കുകൾ, അവയിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ എന്നിവ അനധികൃതമായി കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും സൗദി അറേബ്യയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നതിന് സൗദി അറേബ്യയിൽ കൃത്യമായ പെർമിറ്റുകൾ ആവശ്യമാണ്.