ടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു. 2023 ഫെബ്രുവരി 19-നാണ് RCU ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ ഉല മേഖലയിലെ വിവിധ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് ലഭ്യമാക്കുന്നതിനാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്. ടൂറിസം, റിക്രിയേഷണൽ മേഖലകളിലെ വിവിധ സേവനങ്ങൾ ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
https://www.rcu.gov.sa/en/eservices/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ സേവനം ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ ടൂറിസം മേഖലയിൽ നിരവധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അനുമതികൾ, പെർമിറ്റുകൾ തുടങ്ങിയവ ഈ പോർട്ടലിൽ നിന്ന് വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ലഭ്യമാണ്.
ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള ടൂറിസം സേവനങ്ങൾ:
- ഹോസ്പിറ്റാലിറ്റി ടൂറിസ്റ്റ് അക്കോമോഡേഷൻസ് ഫെസിലിറ്റി സർവീസ്.
- പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി ടൂറിസ്റ്റ് അക്കോമോഡേഷൻസ് ഫെസിലിറ്റി സർവീസ്.
- ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി ബുക്കിംഗ് ഓഫീസ് ലൈസെൻസ്.
- ടൂർ ഗൈഡ് ലൈസൻസ്.
- ട്രാവൽ ഏജന്റ് ലൈസൻസ്.
- ടൂർ ഓപ്പറേറ്റർ ലൈസൻസ്.
ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള എന്റർടൈൻമെന്റ് സേവനങ്ങൾ:
- അമ്യൂസ്മെന്റ് പാർക്ക് ലൈസൻസ്.
- എന്റർടൈൻമെന്റ് ഷോ പെർമിറ്റ്.
- റിക്രിയേഷണൽ ഫെസിലിറ്റീസ് ഓപ്പറേഷൻസ് ലൈസൻസ്.
- ആർട്ടിസ്റ്റിക് ആൻഡ് എന്റർടൈൻമെന്റ് ടാലന്റ് മാനേജ്‌മന്റ് ലൈസൻസ്.
- റസ്റ്ററാന്റ്റ്/ കഫേ ലൈവ് ഷോ പെർമിറ്റ്.
- എന്റർടൈൻമെന്റ് ഇവന്റ് പെർമിറ്റ്.
- എന്റർടൈൻമെന്റ് സെന്റർ ലൈസൻസ്.
- ടിക്കറ്റ് പ്രൊവൈഡർ സർട്ടിഫിക്കറ്റ്.
Cover Image: Royal Commission for AlUla.