സൗദി അറേബ്യ: തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ

Saudi Arabia

രാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധനസമാഹരണം തടയുന്നതിനുമുള്ള സൗദി അറേബ്യയിലെ നിയമത്തിലെ ആർട്ടിക്കിൾ 83 ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ പുതിയ ഭേദഗതി പ്രകാരം തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുന്നതാണ്.