വിദേശത്തേക്ക് യാത്രചെയ്യുന്നതിനായി സ്വകാര്യ ലാബുകളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നവർ, ഇത്തരം ലാബുകൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ്, ഔദ്യോഗിക അംഗീകാരം എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത്തരം അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന COVID-19 PCR സർട്ടിഫിക്കറ്റുകൾ വിദേശയാത്രകളിൽ സാധുതയുള്ളവയായി പരിഗണിക്കപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മെയ് 27-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. രാജ്യത്തു ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ മേഖലയിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.
https://covid19.cdc.gov.sa/ar/approved-covid-19-laboratories-ar/private-laboratories-ar/ എന്ന വിലാസത്തിൽ നിന്ന് സൗദിയിൽ വിദേശയാത്രകൾക്കായുള്ള COVID-19 PCR ടെസ്റ്റുകൾ നടത്തുതിനുള്ള അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക ലഭ്യമാണ്.