തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും സമാനമായ ഒരു അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
രോഗപ്രതിരോധ നിബന്ധനകളും, നിർദ്ദേശങ്ങളും പാലിക്കുന്നതിലെ വീഴ്ച്ചകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷാ നടപടികൾ തുടരുന്നതായും മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിലൂടെ ജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
- മക്ക, റിയാദ് മേഖലകളിൽ – 911 എന്ന നമ്പറിലൂടെ ഇത്തരം ലംഘനങ്ങൾ അറിയിക്കാവുന്നതാണ്.
- സൗദിയിലുടനീളം – 999.
- ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധയിൽപ്പെടുന്ന ലംഘങ്ങൾ 937 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
- പൊതു ഇടങ്ങളിലും, ഭക്ഷണശാലകളിലും കണ്ടെത്തുന്ന ലംഘനങ്ങൾ 940 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.