സൗദി അറേബ്യ: സൗദിയ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു

featured Saudi Arabia

സൗദിയ വിമാനക്കമ്പനി തങ്ങളുടെ പുതിയ ലോഗോ, ജീവനക്കാരുടെ യൂണിഫോം എന്നിവ അനാച്ഛാദനം ചെയ്തു. 2023 സെപ്റ്റംബർ 29-ന് ജിദ്ദയിൽ കമ്പനി ആസ്ഥാനത്ത് വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.

ആധുനികവത്‌കരണത്തിന് വിധേയമാകുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ വാണിജ്യമുദ്രയിലൂടെ വെളിപ്പെടുന്നതെന്ന് സൗദിയ അറിയിച്ചു.

Source: Saudi Press Agency.

സൗദി സത്വത്തെ അടയാളപ്പെടുത്തുന്ന നിറങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ കൂട്ടിച്ചേർത്തു.

Source: Saudi Press Agency.

ഇതോടൊപ്പം സൗദിയ തങ്ങളുടെ ക്യാബിൻ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തിയതായും, പ്രവർത്തന നടപടിക്രമങ്ങളിൽ നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Cover Image: Saudi Press Agency.