സൗദി അറേബ്യ: ഇൻഷുറൻസ് വില്പന മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

featured GCC News

രാജ്യത്തെ ഇൻഷുറൻസ് സേവനങ്ങളുടെ വില്പന മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

https://twitter.com/HRSD_SA/status/1779789056886399084

ഈ തീരുമാനം 2024 ഏപ്രിൽ 15, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചിട്ടുണ്ട്.

ഇൻഷുറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വില്പന മേഖലയിലെ തൊഴിലുകളിലാണ് 2024 ഏപ്രിൽ 15 മുതൽ സൗദി അറേബ്യയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. സൗദി ഇൻഷുറൻസ് അതോറിറ്റിയുമായി ചേർന്നാണ് MHRSD ഈ തീരുമാനം നടപ്പിലാക്കുന്നത്.

സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.