യു എ ഇ: ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 22-ന്

UAE

രാജ്യത്തെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ, ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ 2020 നവംബർ 22 മുതൽ ആരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നവംബർ 12-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും ഈ തീരുമാനപ്രകാരം നവംബർ 22, ഞായറാഴ്ച്ച മുതൽ ആദ്യ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നതാണ്. ഗ്രേഡ് 12 വിദ്യാർത്ഥികൾക്കൊഴികെ, മറ്റെല്ലാ ഗ്രേഡുകൾക്കും വിദൂര വിദ്യാഭ്യാസ രീതിയിലാണ് പരീക്ഷകൾ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഗ്രേഡ് 12 വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ വെച്ചായിരിക്കും നടത്തുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളോടെയായിരിക്കും പരീക്ഷകൾ നടത്തുന്നത്.