സൗദി: ഇന്ത്യ ഉൾപ്പടെ 75 രാജ്യങ്ങളിൽ നിന്ന് തവക്കൽന ആപ്പിലെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്

GCC News

സൗദിയിലെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ ‘Tawakkalna’-യിലെ സേവനങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇന്ത്യ ഉൾപ്പടെ 75 രാജ്യങ്ങളിൽ നിന്ന് ‘Tawakkalna’ ആപ്പ് പ്രവർത്തിപ്പിക്കാനാകുമെന്നും, ഈ രാജ്യങ്ങളിൽ നിന്ന് ആപ്പിലെ വിവിധ സേവനങ്ങൾ ഉപയോഗിക്കാനാകുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ സേവനങ്ങൾ നൽകുന്നതിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യ, യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ജോർദാൻ, അൾജീരിയ, ശ്രീലങ്ക, ഫിലിപ്പൈൻസ്, യു കെ, യു എസ് എ, ജപ്പാൻ, ജർമനി, ഇറ്റലി തുടങ്ങി 75 രാജ്യങ്ങളിൽ ഈ ആപ്പ് പ്രവർത്തിപ്പിക്കാനാകുന്നതാണ്. https://ta.sdaia.gov.sa/en/countries-en എന്ന വിലാസത്തിൽ നിന്ന് ‘Tawakkalna’ ആപ്പ് ഉപയോഗിക്കാനാകുന്ന രാജ്യങ്ങളുടെ പൂർണ്ണ പട്ടിക ലഭ്യമാണ്.

ഇതുവരെ ഈ ആപ്പ് 21 ദശലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററാണ് ഈ ആപ്പ് നിർമ്മിച്ചത്. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ്പ് ലഭ്യമാണ്.