2025 ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്ത് ഷാർജ വിമാനത്താവളം

UAE

ഈ വർഷം ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 8 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2025 ആദ്യ പാദത്തിൽ 27,000-ത്തിലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. ഈ കാലയളവിൽ ഷാർജ വിമാനത്താവളം 52,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്.