2022 ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി. മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അറ്റകുറ്റപ്പണികൾക്കായാണ് ഈ ടണൽ താത്‌കാലികമായി അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മേഖലയിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ചും, അനുവദനീയമായ വേഗത സംബന്ധിച്ചും അധികൃതർ റോഡരികിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.