ഈദ് അൽ ഇത്തിഹാദ്: ഷാർജയിൽ പാർക്കിംഗ് സൗജന്യം

UAE

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

2024 ഡിസംബർ 2, തിങ്കളാഴ്ച്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആഴ്ച്ചയിൽ എല്ലാ ദിവസങ്ങളിലും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങളിൽ ഈ സൗജന്യം ലഭ്യമല്ല.

ഡിസംബർ 4, ബുധനാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.