റാസ് അൽ ഖൈമ: റോഡുകളിൽ 20 പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയതായി പോലീസ്

UAE

എമിറേറ്റിലെ റോഡുകളിൽ 20 പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. റോഡിലെ ട്രാഫിക് നിരീക്ഷിക്കുന്നതിന് പൊലീസിന് ഈ സംവിധാനത്തിലൂടെ സാധ്യമാണ്.

ഇതിന് പുറമെ, അടിയന്തിര ഘട്ടങ്ങളിൽ പെട്ടന്നുള്ള ഇടപെടൽ ഉറപ്പ് വരുത്തുന്നതിനും ഈ സംവിധാനത്തിലൂടെ പൊലീസിന് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഗേറ്റുകളെല്ലാം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്.

ഇത് മൂലം അടിയന്തിര സാഹചര്യങ്ങളിലുള്ള പോലീസ് ഇടപെടൽ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന് സാധ്യമാണ്. എമിറേറ്റിലെ പ്രധാന റോഡുകളിലാണ് ഈ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Cover Image: @rakpolicegq.