ഈദ് വേളയിൽ ദുബായിലെ പൊതു പാർക്കുകൾ രണ്ടരലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തു

UAE

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കുകളിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 മെയ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കുടുംബ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പാർക്കുകളിലെ ആകെ സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 76.38 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഈദുൽ ഫിത്ർ വേളയിൽ അൽ മംസാർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്. പാർക്ക് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിരുന്നു.