വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസവുമായി ഷാർജ 47-ഇന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

GCC News

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.

47-ഇന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ സാമ്പത്തിക ഉത്തേജന പാക്കേജ്‌ അടുത്ത മൂന്ന് മാസകാലാവധിയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഈ മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനായി സഹായകമാകുമെന്നാണ് പ്രതീക്ഷ. മാർച്ച് 31, ചൊവാഴ്ച്ചയാണ് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഈ പാക്കേജിന് അംഗീകാരം നൽകിയത്.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികൾ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിയിട്ടുണ്ട്:

  • വാണിജ്യ സ്ഥാപനങ്ങൾക്കു ജനുവരി 1, 2020 മുതൽ ഡിസംബർ 31, 2020 വരെയുള്ള കാലാവധിയിൽ ലൈസൻസുകൾ പുതുക്കുന്ന ഫീസിനത്തിൽ മൂന്ന് മാസത്തെ ഇളവ് നൽകും.
  • മൂന്നുമാസത്തേക്ക് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ 50 ശതമാനം ഇളവ്. മാർച്ച് 31-നു മുൻപ് നിയമലംഘനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കും.
  • ഷാർജ പോലീസിൽ നിന്നുള്ള സെർട്ടിഫികറ്റുകൾ ഏപ്രിൽ മുതൽ 3 മാസത്തേക്ക് സൗജന്യമാക്കി.
  • ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് കെട്ടിടങ്ങളിലെ സ്ഥാപനങ്ങൾക്ക് ഏപ്രിൽ മുതൽ മൂന്ന് മാസത്തെ വാടക ഒഴിവാക്കി.
  • എക്സ്പോ സെന്റർ ഷാർജ കെട്ടിടത്തിലെ സ്ഥാപനങ്ങൾക്ക് ഏപ്രിൽ മുതൽ മൂന്ന് മാസത്തെ വാടക ഒഴിവാക്കി.
  • ഷാർജ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020 അവസാനം വരെ വാടക ഒഴിവാക്കും.
  • വീടുകളിലെ ശുചീകരണ/ അണുനശീകരണ പ്രവർത്തനങ്ങൾ 3 മാസത്തേക്ക് സൗജന്യമാക്കും.
  • ഏപ്രിൽ മുതൽ 3 മാസത്തേക്ക് വാഹന പാർക്കിങ്ങ് ഫീസുകൾ ഒഴിവാക്കും.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് മുൻസിപ്പൽ പെർമിറ്റുകൾ എടുക്കുന്നതിനുള്ള ഫീസുകൾ ഏപ്രിൽ മുതൽ 3 മാസത്തെ കാലാവധിയിൽ ഒഴിവാക്കും.
  • വാടക കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ 2 മാസത്തേക്ക് നിർത്തിവെക്കും.
  • ഫ്രീ സോൺ മേഖലയിലെ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനുള്ള പിഴകൾ ഒഴിവാക്കും.
  • ഫ്രീ സോണുകളിലെ വിസ സംബന്ധമായ പിഴകൾ ഒഴിവാക്കും

1 thought on “വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസവുമായി ഷാർജ 47-ഇന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

Comments are closed.