അജ്‌മാൻ: പ്രത്യേക സഹായ പാക്കേജിനു സാധുത നൽകി ഉത്തരവ് നിലവിൽ വന്നു

Business GCC News

അജ്മാനിലെ പൊതു സമൂഹത്തിനും വാണിജ്യ സ്ഥാപനങ്ങൾക്കും വേണ്ടി സർക്കാർ കൊണ്ടുവന്ന പ്രത്യേക സഹായ പാക്കേജിന് അജ്‌മാൻ ഭരണാധികാരി ഉത്തരവിലൂടെ അംഗീകാരം നൽകി. നിലവിലെ COVID-19 പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യത അനുഭവിക്കുന്ന അജ്മാനിലെ ചെറുകിട വാണിജ്യസ്ഥാപനങ്ങൾക്കും സമൂഹത്തിനും ആശ്വാസമേകുന്നതിനാണ് പ്രത്യേക പാക്കേജിനു രൂപം നൽകിയത്.

ഈ പാക്കേജ് പ്രകാരം നൽകുന്ന ഇളവുകൾ:

  • സ്ഥാപങ്ങൾക്കുള്ള വർക്ക് പെർമിറ്റ് ഒരു വർഷത്തേക്ക് 24/7 നൽകുന്നതിന് തീരുമാനമായി.ഇതിന്റെ സർക്കാർ ഫീസുകൾ അടക്കുന്നതിനുള്ള കാലാവധി താത്കാലികമായി നീട്ടിനൽകും.
  • 2020 ഡിസംബർ 31 വരെ ടൂറിസം, ഹോട്ടൽ മേഖലകളിലെ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസ് എടുക്കുന്നതിനുമുള്ള ഫീസുകൾ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിനൽകും.
  • പാർക്കിംഗ് ഉപയോഗത്തിനുള്ള ഫീസുകൾ അടയ്ക്കാൻ ഏപ്രിൽ 30, 2020 വരെ കാലാവധി.
  • പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രത്യേക ഇളവുകൾക്കായി ട്രാൻസ്‌പോർട് അതോറിറ്റിയിൽ നിന്ന് അനുമതിയുള്ളവർക്ക് ഫീസിനത്തിൽ 50 ശതമാനം ഇളവ് നൽകി.
  • 2020 ഡിസംബർ 31 വരെ പൊതു ശുചീകരണ സേവനങ്ങളിൽ 30 ശതമാനം ഫീസിനത്തിൽ ഇളവ്.
  • 2020 ജൂൺ 30 വരെ വാടക പ്രമാണങ്ങളിൽ സാധുത നൽകുന്നതിനുള്ള ഫീസിനത്തിൽ 20 ശതമാനം ഇളവ്.

ഏപ്രിൽ 5 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.