ഷാർജ നാഷണൽ പാർക്ക് നവംബർ 27 വരെ അടച്ചിടും

featured GCC News

യു എ ഇ നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി ഷാർജ നാഷണൽ പാർക്ക് 2023 നവംബർ 27 വരെ അടച്ചിടുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2023 നവംബർ 7-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 2023 നവംബർ 6 മുതൽ നവംബർ 27 വരെയാണ് ഷാർജ നാഷണൽ പാർക്ക് അടച്ചിടുന്നത്. 2023 നവംബർ 28 മുതൽ പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

യു എ ഇ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഷാർജ നാഷണൽ പാർക്ക് സന്ദർശിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. സന്ദർശകർക്കായി നാടകങ്ങൾ, ദേശീയ ഗാനാലാപനം, നൃത്തപരിപാടികൾ, കലാ ശില്പശാലകൾ, മത്സരങ്ങൾ തുടങ്ങായ വിവിധ പരിപാടികൾ പാർക്കിൽ അരങ്ങേറുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.