ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികളുടെ ലൈസൻസുകൾ അനുവദിക്കുന്നത് പുനരാരംഭിച്ചതായി തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികൾ നടത്തുന്നതിനുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 10-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം പുതിയ ലൈസൻസുകൾ അനുവദിക്കുന്ന നടപടികൾ മന്ത്രാലയം താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത്തരം പുതിയ ലൈസൻസുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.