ഷാർജ: അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കി

UAE

അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ജനുവരി 7-നാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും, ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനും, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. ഇതിന്റെ ഭാഗമായി റോഡിൽ 950 മീറ്റർ നീളത്തിലുള്ള ഒരു പുതിയ ലെയിൻ നിർമ്മിച്ചിട്ടുണ്ട്.

ഇതിന് പുറമെ രണ്ട് വരികളുള്ള ഒരു ടേണിങ് എക്സിറ്റ്, കാൽനട യാത്രികർക്കുള്ള സിഗ്നലുകൾ തുടങ്ങിയവയും പൂർത്തിയാക്കിയിട്ടുണ്ട്.