2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#SheikhZayedFestival announces #NewYearsEve 2025 celebrations
— WAM English (@WAMNEWS_ENG) December 29, 2024
· The festival will feature extraordinary displays of fireworks and 6,000 drones
· Fireworks will begin at 6:00 pm
with additional shows launching every hour
· At 12 am, grand fireworks show will light up the sky… pic.twitter.com/vsHOZAL2e1
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി സാംസ്‌കാരിക പരിപാടികൾ, കലാപ്രദർശനങ്ങൾ, നാടോടികലാരൂപങ്ങൾ എന്നിവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം, ഡ്രോൺ ഷോ, ലൈറ്റ് ഷോ, ലേസർ ഷോ മുതലായവ അരങ്ങേറുന്നതാണ്. പുതുവർഷവേളയിൽ ഏതാണ്ട് ഒരു മണിക്കൂറിലധികം നേരം നീണ്ട് നിൽക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനമാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കുന്നത്.
ആറ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിസംബർ 31-ന് വൈകീട്ട് ആറ് മണിമുതൽ അർദ്ധരാത്രിവരെ ഓരോ മണിക്കൂറും ഇടവിട്ട് വെടിക്കെട്ട് അരങ്ങേറുന്നതാണ്.
ഇതിൽ പുതുവർഷത്തെ വരവേൽക്കുന്നതിനായി നടക്കുന്ന കരിമരുന്ന് പ്രദർശനം അമ്പത്തിമൂന്ന് മിനിറ്റിലധികം നീണ്ട് നിൽക്കുന്ന രീതിയിലാണ് ഒരുക്കുന്നത്. ഈ വെടിക്കെട്ട് വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി വിവിധ ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ലക്‌ഷ്യംവെക്കുന്നത്.
ഇതോടൊപ്പം 2025-നെ സ്വാഗതം ചെയ്ത് കൊണ്ട് 6000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. ഇരുപത് മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ ഡ്രോൺ ഷോ 2024 ഡിസംബർ 31-ന് രാത്രി 11:40-നാണ് ആരംഭിക്കുന്നത്.
ഇതിന് പുറമെ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഡിസംബർ 31-ന് രാത്രി പ്രത്യേക ലേസർ ഷോ ഉണ്ടായിരിക്കുന്നതാണ്. എമിറേറ്റ്സ് ഫൗണ്ടൈൻ സ്റ്റേജിൽ ഒരുക്കുന്ന ഈ ലേസർ ഷോയോടൊപ്പം സംഗീത പരിപാടികളും അരങ്ങേറുന്നതാണ്.
ഈ ആഘോഷപരിപാടികളെല്ലാം ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ ഔട്ഡോർ സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ വേദിയിൽ അയാല, അൽ റസ്‌ഫ തുടങ്ങിയ കലാരൂപങ്ങൾ, മറ്റു നാടോടി കലാപ്രദർശനങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും അരങ്ങേറും.
WAM