ഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് ഉദ്ഘാടനം ചെയ്തു

featured GCC News

ഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഷെയ്ഖ് മുഹമ്മദ് ഒരു സ്മാരക ഫലകത്തിൽ ഒപ്പ് വെച്ചു. ഇതിന് മുൻപായി ഇരു നേതാക്കളും പള്ളിയിൽ ഒരുമിച്ച് പ്രാർത്ഥന നടത്തി.

Source: WAM.

അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ പള്ളി, അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ രൂപകല്‌പനയും, പരമ്പരാഗത ഇന്തോനേഷ്യൻ നിർമ്മാണശൈലികളും സമന്വയിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

Source: WAM.

പ്രാദേശിക സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ഈ പള്ളിയിൽ ഒരേസമയം 10,000 വിശ്വാസികളെ ഉൾക്കൊള്ളാനാകുന്നതാണ്.

Source: WAM.

56 താഴികക്കുടങ്ങളും നാല് മിനാരങ്ങളും പ്രധാന പ്രാർത്ഥന സ്ഥലത്ത് 32 നിരകളും അടങ്ങിയിരിക്കുന്ന രീതിയിലാണ് ഈ പള്ളിയുടെ രൂപകല്പന.

Source: WAM.

മസ്ജിദ് ഉദ്ഘാടനം ചെയ്തതിനും അതിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനും പ്രസിഡൻ്റ് ജോക്കോ വിഡോഡോ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന് നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ പള്ളിയെന്ന് അദ്ദേഹം അറിയിച്ചു.

Source: WAM.

സത്യസന്ധതയും, പ്രവൃത്തിയും മൂലം ലോകമെമ്പാടും ആദരവ് നേടിയ ഒരു നേതാവിൻ്റെ പേര് ഈ പള്ളി വഹിക്കുന്നു എന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിൻ്റെ ആഴത്തെ പ്രതിനിധീകരിക്കുന്ന ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തുറക്കുന്നതിൽ യു എ ഇ പ്രസിഡൻ്റ് തൻ്റെ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. അന്തരിച്ച ഷെയ്ഖ് സായിദിന് ഇന്തോനേഷ്യയോടും അവിടത്തെ ജനങ്ങളോടുമുള്ള ഇഷ്ടവും 1990-ൽ അദ്ദേഹം നടത്തിയ ചരിത്രപരമായ സന്ദർശനവും യു എ ഇ പ്രസിഡൻ്റ് അനുസ്മരിച്ചു.

Source: WAM.

മസ്ജിദ് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് യു എ ഇ, ഇന്തോനേഷ്യൻ പ്രസിഡൻ്റുമാർ സന്ദർശനം അവസാനിപ്പിച്ചത്.

WAM