ഒമാൻ: സൗത്ത് ബതീന ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

Oman

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 18, ബുധനാഴ്ച്ച മുതൽ ആരംഭിച്ചതായി സൗത്ത് ബതീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടത്തിൽ ബാർബർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, കൃഷിയിടങ്ങളിലെ തൊഴിലാളികൾ, പക്ഷിവളർത്തൽ കേന്ദ്രങ്ങളിലെയും, മാംസവ്യാപാര കേന്ദ്രങ്ങളിലെയും ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ പ്രവാസികൾക്കാണ് വാക്സിൻ നൽകുന്നത്. ഗവർണറേറ്റിലെ ആറ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്.

സൗത്ത് ബതീന ഗവർണറേറ്റിലെ പ്രവാസികൾക്ക് താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:

  • റുസ്താഖ് വിലായത്ത് – സ്പോർട്സ് കോംപ്ലക്സ് സെന്റർ (Sports Complex Centre, Rustaq Wilayat)
  • ബർക്ക വിലായത്ത് – നുമാൻ ഹാൾ (Numan Hall, Barka Wilayat)
  • മുസന്ന വിലായത്ത് – മജ്‌ലിസ് അൽ ഷബിയാഹ് (Majlis Al Shabiah, Musanna Wilayat)
  • അൽ അവാബി വിലായത്ത് – വാലി ഓഫീസ് ഹാൾ (Wali’s office hall, Al Awabi Wilayat)
  • വാദി അൽ മാവിൽ വിലായത്ത് – ഒമാനി വുമൺ അസോസിയേഷൻ ഹാൾ (Omani Women Association hall, Wadi Al Maawil Wilayat)
  • നഖൽ വിലായത്ത് – തൊഴിലാളികൾക്കുള്ള നഖൽ ഹെൽത്ത് സെന്റർ (Nakhl health centre, Nakhl)