റോളയിൽ നിന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള 313 റൂട്ട് ബസ് സർവീസിൽ 2023 ജൂലൈ 25 മുതൽ കൂടുതലായി നാല് പിക്ക്-അപ്പ് പോയിന്റുകൾ ഉൾപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. 2023 ജൂലൈ 23-നാണ് SRTA ഇക്കാര്യം അറിയിച്ചത്.
അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രീയേറ്റിവിറ്റി സെന്റർ 1 എന്നിവയാണ് ഈ റൂട്ടിൽ പുതിയതായി ഉൾപ്പെടുത്തുന്ന പിക്ക്-അപ്പ് പോയിന്റുകൾ. റോഡ് ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് SRTA ഈ ബസ് റൂട്ടിൽ ഭാഗികമായി മാറ്റം വരുത്തുന്നത്.
Cover Image: WAM.