ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ വിദ്യാർത്ഥികളുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ അടുത്ത ആഴ്ച്ച നൽകിത്തുടങ്ങും

featured GCC News

ഗവർണറേറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് അടുത്ത ആഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള വിഭാഗം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ രണ്ടാം ഡോസ് നൽകുന്നത്.

അൽദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജനറൽ എഡ്യൂക്കേഷനുമായി ചേർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വിദ്യാർത്ഥികൾക്കിടയിൽ ഈ വാക്സിനേഷൻ നടപടികൾ നടപ്പിലാക്കുന്നത്. “12 മുതൽ 17 വയസുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ഗവർണറേറ്റിലെ സ്‌കൂളുകളിൽ വരുന്ന ആഴ്ച്ച ആരംഭിക്കുന്നതാണ്.”, അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.

ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 3 മുതൽ ഒമാനിൽ ആരംഭിച്ചിരുന്നു.