രാജ്യത്തിൻറെ മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന വേനൽ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന ഈ മഴ അസ്വാഭാവികമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമാണെന്നും NCM വ്യക്തമാക്കി. ആഗോളതലത്തിലും, മേഖലയിലും നിലവിൽ നിലനിൽക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് ഈ മഴ തുടരാൻ സാധ്യതയുണ്ടെന്നും NCM ചൂണ്ടിക്കാട്ടി.
ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ്, അൽ ഖാസിം, മക്ക മുതലായ മേഖലകളിൽ ഇതിന്റെ ഫലമായി മഴ ലഭിക്കാമെന്നും NCM കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.