യു എ ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ 1-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
1993 ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമായിരുന്നു ശ്രീ. സഞ്ജയ് സുധീർ. അദ്ദേഹം മാലിദ്വീപിലെ ഹൈകമ്മീഷണറായിരുന്നു.
“യു എ ഇയുടെ അടുത്ത അംബാസഡറായി നിയമിക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഏറ്റവും ഉയർന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ്.”, അദ്ദേഹം പ്രതികരിച്ചു.
നിലവിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡറായ H.E. പവൻ കപൂർ റഷ്യൻ ഫെഡറേഷനിലെ അടുത്ത അംബാസഡറായി ചുമതലയേൽക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 31-നാണ് ശ്രീ. പവൻ കപൂർ യു എ ഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്.
Cover Photo: @rashtrapatibhvn [File Photo of Shri Sanjay Sudhir with Indian President Ram Nath Kovind.]