അബുദാബി: പ്രവേശന മാനദണ്ഡങ്ങളിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ജൂലൈ 19 മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും; രാത്രികാലങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തും

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

വിവിധ കമ്പനികളുടെ COVID-19 വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഒരുമിച്ചെടുക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ജൂലൈ 16 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ; ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

2021 ജൂലൈ 16 മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: കൂടുതൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അംഗീകാരം നൽകി

രാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് കൂടുതൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

2021 ജൂലൈ 11 മുതൽ രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി (SFDA) നൽകി.

Continue Reading

സൗദി: മുപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാഴ്ച്ചയ്ക്കകം രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാക്കും

രാജ്യത്തെ മുപ്പത് മുതൽ നാല്പത് വയസ്സ് വരെ പ്രായമുള്ള വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ അടുത്ത രണ്ടാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യമേഖലയിലെ അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പ്രായമായവരുൾപ്പടെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading