സൗദി: വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ഇതിനെത്തുടർന്ന് ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കനത്ത മഴ തുടരുന്നു; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; മസ്‌കറ്റിലെ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചു

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന മഴ ഇന്നും (2022 ജനുവരി 4, ചൊവ്വാഴ്ച്ച) ശക്തമായി തുടരുകയാണ്.

Continue Reading

യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ജനുവരി 5 വരെ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 2022 ജനുവരി 5, ബുധനാഴ്ച്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കാൻ CAA നിർദ്ദേശം

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ പോലീസ് നിർദ്ദേശിച്ചു

എമിറേറ്റിലെ റോഡുകളിൽ മഴ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: നവംബർ 22 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് CMA മുന്നറിയിപ്പ് നൽകി

രാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മനഃപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും വാഹനങ്ങളുടെ ഇൻഷുറൻസ് സംബന്ധമായ നഷ്‌ടപരീഹാരം ലഭിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് (CMA) നൽകി.

Continue Reading