സൗദിയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് മടങ്ങിയെത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് ജവാസത്

സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തത നൽകിയിട്ടുണ്ട്.

Continue Reading

സൗദി: വാക്സിനെടുത്ത പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: സെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകളിൽ വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും സേവനം നൽകുന്നതെന്ന് സൗദിയ

2021 സെപ്റ്റംബർ 1 മുതൽ തങ്ങളുടെ ആഭ്യന്തര വിമാനസർവീസുകളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാ സേവനങ്ങൾ നൽകുന്നതെന്ന് സൗദി അറേബ്യയിലെ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി

സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെ തടവിൽ വെക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്തെ നിരത്തുകളിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഹാജർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി

രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനാറായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 മാനദണ്ഡങ്ങൾ മറികടന്ന് ഒത്ത് ചേരുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ മറികടന്ന് കൊണ്ട് വലിയ കുടുംബസംഗമങ്ങൾ, മറ്റു രീതിയിലുള്ള ഒത്ത് ചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: സെപ്റ്റംബർ 30 മുതൽ വിമാനയാത്രകളുമായി ബന്ധപ്പെട്ട് IATA ട്രാവൽ പാസിന് അനുമതി നൽകാൻ തീരുമാനം

2021 സെപ്റ്റംബർ 30 മുതൽ വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading