ഏഷ്യൻ കപ്പ്: താജിക്കിസ്ഥാൻ – യു എ ഇ (1-1 [5-3])

featured Qatar

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ താജിക്കിസ്ഥാൻ പെനാൽറ്റി ഷൂട്ട്ഔട്ടിൽ യു എ ഇയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.

വഖ്ദത്ത് ഖനോനോവ് (30′) താജിക്കിസ്ഥാനു വേണ്ടി ഗോൾ നേടി. ഖലീഫ അൽ ഹമ്മാദി (90+5′) യു എ ഇയ്ക്ക് വേണ്ടി സമനില ഗോൾ സ്‌കോർ ചെയ്തു.

തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട്ഔട്ടിൽ താജിക്കിസ്ഥാൻ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി കൊണ്ട് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.