2025 ജനുവരി 30 മുതൽ അൽ ദുവാഖിൽ സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
#Ashghal: Temporary closure on the roundabout at the intersection between Al Duwakhil Street & Street 1351, starting Thursday 30 Jan for 2 weeks, to complete the infrastructure works & the wearing course asphalt.
— هيئة الأشغال العامة (@AshghalQatar) January 28, 2025
During this time, users of the roundabout will be required to make… pic.twitter.com/mUXGeNHn9X
അൽ ദുവാഖിൽ സ്ട്രീറ്റ്, സ്ട്രീറ്റ് 1351 എന്നിവയ്ക്കിടയിലുള്ള ഇന്റർസെക്ഷനിലെ റൌണ്ട്എബൗട്ടിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2025 ജനുവരി 30 മുതൽ രണ്ടാഴ്ചത്തേക്കാണ് ഈ നിയന്ത്രണം.
ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഈ കാലയളവിൽ യാത്രികർക്ക് യു-ടേൺ എടുത്ത ശേഷം ഉൾറോഡുകളിലൂടെ യാത്ര തുടരാവുന്നതാണ്.