ഖത്തർ: ഹസീം അൽ തിമൈദ് സ്ട്രീറ്റിൽ ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം

Qatar

ഹസീം അൽ തിമൈദ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 ജൂലൈ 3-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

സ്ട്രീറ്റ് 2234-മായി ഈ സ്ട്രീറ്റ് കൂടിച്ചേരുന്ന ഇന്റർസെക്ഷൻ റൌണ്ട്എബൌട്ട് (അൽ ഫറൂഷ്, അൽ ഖരൈതിയത് പ്രദേശത്തെ ബർഗ ഹലീമ സ്ട്രീറ്റ് ദിശയിൽ) മുതൽ ഇരുവശത്തേക്കുമാണ് ഈ നിയന്ത്രണം.

Source: Qatar Public Works Authority.

ഈ പ്രദേശത്തെ റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായാണിത്. 2024 ജൂലൈ 4 മുതൽ ജൂലൈ 20 വരെ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണം ജനറൽ ട്രാഫിക് ഡയറക്റ്ററേറ്റുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.