ബഹ്‌റൈൻ: അന്തരീക്ഷ താപനില 46 ഡിഗ്രി കടന്നു; വരും ദിനങ്ങളിലും ചൂട് തുടരും

GCC News

ബഹ്‌റൈനിൽ വിവിധ ഇടങ്ങളിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കി. രാജ്യത്ത് ഉഷ്‌ണതരംഗം തുടരുമെന്നും കാലാവസ്ഥാ അധികൃതർ സൂചന നൽകി.

ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസിന് കീഴിലുള്ള കാലാവസ്ഥാ പഠനവകുപ്പ് നൽകിയ അറിയിപ്പ് അനുസരിച്ച് വരും ദിനങ്ങളിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം, ജൂൺ 12-ന് രാജ്യത്തെ അന്തരീക്ഷ താപനില 43 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നും, ജൂൺ 13-ന് അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.