ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.
GCC Residents can choose from multiple entry visa options for a smooth and hassle-free Umrah journey.#Makkah_And_Madinah_Eagerly_Await_You pic.twitter.com/rJoB6Xkd42
— Ministry of Hajj and Umrah (@MoHU_En) February 2, 2025
2025 ഫെബ്രുവരി 2-നാണ് സൗദി മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ വിസകൾക്ക് പുറമെ ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള GCC നിവാസികൾക്കും ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.