യു എ ഇ: 2022-ലെ ഒന്നാം പാദത്തിൽ എണ്ണ ഇതര വിദേശ വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തി

GCC News

2022-ലെ ആദ്യ പാദത്തിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 500 ബില്യൺ ദിർഹത്തിന് അടുത്തെത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫെഡറൽ കോമ്പറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ നൽകുന്ന കണക്കുകൾ പ്രകാരം ഈ കാലയവിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആകെ ദിർഹം 499.7 ബില്യൺ രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ലെ ഇതേ കാലയളവിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആകെ 414.6 ബില്യൺ ദിർഹമായിരുന്നു.

2021-ലെ ഈ കാലയളവിലെ വ്യാപാരത്തിൽ 20.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് 26.3 ശതമാനം കൂടുതലാണ്. 2022-ലെ ഒന്നാം പാദത്തിൽ യു എ ഇയുമായി ഏറ്റവും കൂടുതൽ വ്യാപാരം നടത്തിയിട്ടുള്ളത് ചൈന (57 ബില്യൺ ദിർഹം മൂല്യം), ഇന്ത്യ (46.2 ബില്യൺ ദിർഹം), സൗദി അറേബ്യ (32.5 ബില്യൺ ദിർഹം) എന്നീ രാജ്യങ്ങളാണ്.

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുള്ള മുൻനിര ചരക്കുകളുടെ പട്ടികയിൽ 84.4 ബില്യൺ ദിർഹം മൂല്യത്തോടെ സ്വർണം ഒന്നാം സ്ഥാനത്തും, 40 ബില്യൺ ദിർഹം മൂല്യത്തോടെ വജ്രങ്ങൾ രണ്ടാം സ്ഥാനത്തും തുടരുന്നു. യു എ ഇയുടെ മൊത്തം എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ 17 ശതമാനവും സ്വർണം കൈക്കൊള്ളുന്നു.

WAM