യു എ ഇ: 7 മരണം; 552 പേർക്ക് കൂടി COVID-19

GCC News

യു എ ഇയിൽ 552 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 12481 ആയി.

100 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 2429 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള മരണം 105 ആയി.