യു എ ഇ: 9 മരണം; 549 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ 549 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 11929 ആയി.

ഇന്ന് 148 പേർക്കാണ് രോഗം ഭേദമായതായി മന്ത്രാലയം അറിയിച്ചത്. ഇതോടെ രാജ്യത്ത് 2329 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള ആകെ മരണം 98 ആയി.