രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി. 2025 മാർച്ച് 17-നാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
3-1 شوال إجازة عيد الفطر في الحكومة الاتحادية
— FAHR (@FAHR_UAE) March 17, 2025
يضاف لها 30 رمضان حال أتم رمضان 30 يوماً
على أن يستأنف الدوام الرسمي يوم 4 شوال pic.twitter.com/9KtgLG8J9g
ഈ അറിയിപ്പ് പ്രകാരം ഈ വർഷം യു എ ഇയിലെ പൊതുമേഖലയിൽ ശവ്വാൽ 1 മുതൽ 3 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കും. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ശവ്വാൽ 4 മുതൽ പുനരാരംഭിക്കുന്നതാണ്.
റമദാൻ മാസം 30 ദിവസത്തിനകം അവസാനിക്കുന്ന സാഹചര്യത്തിൽ റമദാൻ 30 കൂടി അവധിദിനമായിരിക്കുന്നതാണ്.