2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 ഓഗസ്റ്റ് മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.58 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.47 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.47 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.35 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.39 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.28 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.45 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.42 ദിർഹം ആയിരുന്നു)
2021 ഓഗസ്റ്റ് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.