2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 30, തിങ്കളാഴ്ച്ച രാവിലെയാണ് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 സെപ്റ്റംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.55 ദിർഹം. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.58 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.44 ദിർഹം. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.47 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.36 ദിർഹം. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.39 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.38 ദിർഹം. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.45 ദിർഹം ആയിരുന്നു)
2021 സെപ്റ്റംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.